You are currently viewing ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം തെലുങ്കാനയ്ക്കും കേരളത്തിനിടയിൽ നിരവധി സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. കൊല്ലം-ചർലപ്പള്ളി റൂട്ടിലാണ് പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.

ട്രെയിൻ നമ്പർ 07121/07122

ചർലപ്പള്ളി – കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽസ് (വാറങ്കൽ, വിജയവാഡ, റെനിഗുണ്ട, തിരുപ്പതി കാട്പാടി വഴി)

ട്രെയിൻ നമ്പർ 07121 ചർലപ്പള്ളി – കൊല്ലം എക്സ്പ്രസ് സ്‌പെഷ്യൽ 2025 ഡിസംബർ 20-ന് (ശനി) രാവിലെ 11.15-ന് ചർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 22.00-ന് കൊല്ലത്ത് എത്തിച്ചേരും (1 സർവീസ്).

മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 07122 കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ 2025 ഡിസംബർ 22 (തിങ്കളാഴ്‌ച) ഉച്ചയ്ക്ക് 02.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ചർലപ്പള്ളിയിൽ എത്തിച്ചേരും (1 സർവീസ്)

ട്രെയിൻ നമ്പർ 07119/07120

ചാർലപ്പള്ളി – കൊല്ലം – ചാർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യലുകൾ

ട്രെയിൻ നമ്പർ 07119 ചർലപ്പള്ളി – കൊല്ലം എക്‌സ്പ്രസ് (സെക്കന്ദരാബാദ്, വികാരാബാദ്, റായ്ച്ചൂർ, കടപ്പ, റെനിഗുണ്ട, തിരുപ്പതി, കാട്പാടി വഴി) 2025 ഡിസംബർ 17, 31 തീയതികളിൽ 10.30 മണിക്ക് ചർലപ്പള്ളിയിൽ നിന്ന് പുറപ്പെടും അടുത്തദിവസം രാത്രി 10 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.(രണ്ട് സർവീസുകൾ)

മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 07120 കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് സ്പെഷൽ (കാട്പാടി, തിരുപ്പതി, റെനിഗുണ്ട, കടപ്പ, റായ്ച്ചൂർ, വികാരാബാദ്, സെക്കന്തരാബാദ് വഴി) കൊല്ലത്തു നിന്ന് 2025 ഡിസംബർ 19, 2026 ജനുവരി 2 (വെള്ളിയാഴ്ച ദിവസങ്ങളിൽ) പുലർച്ചെ 2.30 മണിക്ക് പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 13.20മണിക്ക് കൊല്ലത്ത് എത്തിച്ചേരും (2 സർവീസുകൾ)

ട്രെയിൻ നമ്പർ 07117/07118

സിർപൂർ കാഘസ്‌നഗർ – കൊല്ലം-ചാർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽസ്

ട്രെയിൻ നമ്പർ. 07117 സിർപൂർ കാഘസ്‌നഗർ – കൊല്ലം എക്‌സ്‌പ്രസ് സ്‌പെഷ്യൽ (പെദ്ദപ്പള്ളി, വാറങ്കൽ, വിജയവാഡ, റെനിഗുണ്ട, തിരുപ്പതി, കാട്‌പാടി വഴി) 2025 ഡിസംബർ 13-ന് (ശനിയാഴ്‌ച) 10.00 മണിക്ക് സിർപൂർ കാഘസ്‌നഗറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 12.00ന് കൊല്ലത്ത് എത്തിച്ചേരും (1 സർവീസ്).

ട്രെയിൻ നമ്പർ 07118 കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് എക്സ്പ്രസ് (കാട്പാടി, തിരുപ്പതി, റെനിഗുണ്ട, വിജയവാഡ, വാറങ്കൽ, കാസിപേട്ട് വഴി) 2025 ഡിസംബർ 15 (തിങ്കളാഴ്‌ച) ന് പുലർച്ചെ 02.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ചർലപ്പള്ളിയിൽ എത്തിച്ചേരും (1 സർവീസ്)

Leave a Reply