You are currently viewing കുണ്ടറ പള്ളിമുക്ക് മേൽപ്പാലത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു
പ്രതീകാത്മക ചിത്രം

കുണ്ടറ പള്ളിമുക്ക് മേൽപ്പാലത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു

കുണ്ടറ: കുണ്ടറ പള്ളിമുക്ക് മേൽപ്പാലത്തിന് (റെയിൽവേ ഓവർബ്രിഡ്ജ്) റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. പാലത്തിന്‍റെ ജനറൽ അലൈൻമെന്റിനും ഡ്രോയിങ്ങിനും ദക്ഷിണ റെയിൽവേയുടെ ചീഫ് എൻജിനീയർ (പാലങ്ങൾ വിഭാഗം) ഔദ്യോഗികമായി അംഗീകാരം നൽകി.

പുതിയ ജിഎഡി (General Alignment Drawing) മധുര ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ച് അംഗീകരിച്ചതിനു ശേഷം, എറണാകുളം സിഎഓയുടെ സൂക്ഷ്മപരിശോധനയും ചെന്നൈയിലെ വിവിധ സാങ്കേതിക വിഭാഗങ്ങളുടെ പരിശോധനയും പൂർത്തിയാകുന്നതോടെയാണ് അന്തിമ അംഗീകാരം ലഭിച്ചത്.

ആർബിഡിസികെ (റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ)ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡിന്റെ ടെൻഡർ നൽകുന്നതോടെ, റെയിൽവേയുടെ ഭാഗമായ മേൽപ്പാലത്തിന്‍റെ ടെൻഡർ നടപടികൾയും തുടരും.

പള്ളിമുക്കിൽ ദിവസേനയുള്ള കനത്ത ഗതാഗതക്കുരുക്ക് ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ, മേൽപ്പാലം എന്ന മോചനമാർഗം ഏറെ നേരത്തെ തന്നെ ആവശ്യമാക്കപ്പെട്ടിരുന്നു. പുതിയ പുരോഗതിയോടെ ഈ മേഖലയിലെ ഗതാഗത സാന്ദ്രത കുറയുകയും ജനങ്ങളുടെ ദൈനംദിന യാത്രാ ബുദ്ധിമുട്ടുകൾക്കു വലിയ ശമനം നൽകുകയും ചെയ്യും.

Leave a Reply