യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, 2015 മുതൽ ഏകദേശം 23,000 പരമ്പരാഗത യാത്രാബോഗികൾ കൂടുതൽ ആധുനികമായ ലിങ്കെ ഹോഫ്മാൻ ബുഷ് (LHB) യാത്രാബോഗികളായി ഇന്ത്യൻ റെയിൽവേ പരിവർത്തനം ചെയ്തു. റെയിൽവേ, ആശയവിനിമയ, ഇലക്ട്രോണിക് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.
പരമ്പരാഗത യാത്രാബോഗികളേക്കാൾ നിരവധി മെച്ചപ്പെടുത്തലുകൾ എൽഎച്ച്ബി യാത്രാബോഗികൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉൾപ്പെടുന്നവ:
മെച്ചപ്പെട്ട സുരക്ഷ: സെന്റർ ബഫർ കപ്ലറുകളും ആൻ്റി-ക്ലൈംബിംഗ് സവിശേഷതകളും ഉൾക്കൊള്ളുന്ന എൽഎച്ച്ബി യാത്രാബോഗികൾ അപകടങ്ങൾ നടക്കുമ്പോൾ കാര്യമായ സംരക്ഷണം നൽകുന്നു, കേടുപാടുകൾ കുറയ്ക്കുകയും ബോഗികൾ മറിയുന്നത് തടയുകയും ചെയ്യുന്നു.
മെച്ചപ്പെട്ട യാത്രാനുഭവം: എൽഎച്ച്ബി യാത്രാബോഗികളുടെ രൂപകൽപ്പന കൂടുതൽ സുഖകരമായ യാത്രാനുഭവം ഉറപ്പാക്കുന്നു.
ആധുനിക ബ്രേക്കിംഗ് സംവിധാനം: ആക്സിൽ മൗണ്ടഡ് ഡിസ്ക് ബ്രേക്കുകൾ ഉള്ള എൽഎച്ച്ബി ബോഗികൾ പഴയ ബ്രേക്കിംഗ് സംവിധാനമുള്ള പരമ്പരാഗത യാത്രാബോഗികളേക്കാൾ മികച്ച ബ്രേക്കിംഗ് ശേഷി നൽകുന്നു.
ആധുനിക സൗകര്യങ്ങൾ: ബയോ-ടോയ്‌ലറ്റുകൾ, കൂടുതൽ ഇരിപ്പട സൗകര്യം , വലിയ പനോരമിക് ജനാലകൾ, എസി ബോഗികളിൽ എഫ്ആർപി പാനലുകൾ, മൈക്രോപ്രൊസസർ നിയന്ത്രിത എസി സംവിധാനങ്ങൾ എന്നിവ പോലുള്ള ആധുനിക സൗകര്യങ്ങളോടെയാണ് എൽഎച്ച്ബി യാത്രാബോഗികൾ വരുന്നത് യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നു.
എൽഎച്ച്ബി യാത്രാബോഗികളിലേക്കുള്ള മാറ്റം യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ആസ്വാദ്യകരവുമായ യാത്രാനുഭവം നൽകാനുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയുടെ ഒരു നിർണായക ചുവടുവെപ്പാണ്. മികച്ച സുരക്ഷാ ഫീച്ചറുകൾ, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങൾ എന്നിവയോടെ, എൽഎച്ച്ബി കോച്ചുകൾ വരും വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ പ്രധാന മുഖമുദ്രയായി മാറും.