You are currently viewing അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ജനറൽ കോച്ച്  യാത്രക്കാർക്ക് റെയിൽവേയുടെ ആദരവ്

അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ജനറൽ കോച്ച്  യാത്രക്കാർക്ക് റെയിൽവേയുടെ ആദരവ്

ചെന്നൈ:റെയിൽവേ യാത്രയിൽ ഏറ്റവും കൂടുതൽ തിരക്കും ബുദ്ധിമുട്ടും നേരിടുന്ന വിഭാഗമായ ജനറൽ കോച്ചിലെ പുരുഷ യാത്രക്കാരെ ആദരിച്ച് സൗത്ത് റെയിൽവേ ഇന്റർനാഷണൽ മേൻസ് ഡേയോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്റ് വ്യാപക ശ്രദ്ധ നേടി.

നിറഞ്ഞുകവിഞ്ഞ കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാരുടെ ചിത്രമാണ്
റെയിൽവേ പോസ്റ്റിൽ ഉപയോഗിച്ചത്.“ദൈനംദിന ജീവിതത്തിന്റെ യഥാർത്ഥ എഞ്ചിനുകൾ” എന്ന വിശേഷണത്തോടെ അവരുടെ സഹനശേഷിയും ചുമലിലുള്ള ഉത്തരവാദിത്തവും പോസ്റ്റ് ഉയർത്തിക്കാട്ടി.

“മറ്റുള്ളവർ ഇരിക്കുമ്പോൾ അവർ നിൽക്കുന്നു. അവർ ഇടം പങ്കിടുന്നു. തിരക്കിനൊപ്പം ഉത്തരവാദിത്തവും സ്വപ്നങ്ങളും ചുമലിലേറ്റുന്നു… ഞങ്ങൾ നിങ്ങളെ കാണുന്നു, ആദരിക്കുന്നു,” — ഇന്റർനാഷണൽ മേൻസ് ഡേ സന്ദേശത്തിൽ റെയിൽവേ രേഖപ്പെടുത്തി.

ലക്ഷക്കണക്കിന് ആളുകളുടെ കുറഞ്ഞ നിരക്കിലുള്ള യാത്രയ്ക്ക് ആധാരമായിരിക്കുന്ന ജനറൽ കോച്ചുകളിൽ 2024–25 സാമ്പത്തിക വർഷത്തിൽ 651 കോടി യാത്രക്കാരെയാണ് ഇന്ത്യൻ റെയിൽവേ കൊണ്ടുപോയത്. മുൻവർഷങ്ങളേക്കാൾ 17% വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, പലപ്പോഴും 150%-ത്തിൽ കൂടുതലാണ് ഓക്ക്യുപൻസി. ഇത് തിരക്ക് കുറയ്ക്കാനുള്ള അടിയന്തരാവശ്യത്തെ തന്നെ കാണിക്കുന്നു.
ഇത് നേരിടാൻ 2,500 പുതിയ കോച്ചുകൾ കൂടി ഉൾപ്പെടുത്താനുള്ള പദ്ധതി റെയിൽവേ നടപ്പിലാക്കി വരുന്നു

Leave a Reply