You are currently viewing ജനത്തിരക്കിനെ നേരിടാൻ റെയിൽവേ അധിക 2500 ജനറൽ ക്ലാസ് കോച്ചുകൾ നിർമ്മിക്കും

ജനത്തിരക്കിനെ നേരിടാൻ റെയിൽവേ അധിക 2500 ജനറൽ ക്ലാസ് കോച്ചുകൾ നിർമ്മിക്കും

ട്രെയിനുകളിലെ തിരക്ക് പരിഹരിക്കുന്നതിൻ്റെ ഭാഗമായി ജനറൽ കോച്ചുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു.  നിലവിലെ വാർഷിക ഉൽപ്പാദന ഷെഡ്യൂളിന് ഉപരിയായി 2500 ജനറൽ ക്ലാസ് കോച്ചുകൾ കൂടി നിർമ്മിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.

 സ്ലീപ്പർ, ജനറൽ ക്ലാസ് കംപാർട്ട്‌മെൻ്റുകളിലെ തിരക്ക് കൂടിയ അവസ്ഥകളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ നടപടി.  രൂക്ഷമായ തിരക്ക് കാണിക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ റെയിൽവേയെ സമ്മർദ്ദത്തിലാക്കി.

ഈ നടപടി മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ശേഷി ഗണ്യമായി വർധിപ്പിച്ചുകൊണ്ട്  പ്രതിവർഷം 18 കോടിയിലധികം യാത്രക്കാർക്ക് ഇടം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 യാത്രയ്ക്കായി ജനറൽ ക്ലാസ് കമ്പാർട്ടുമെൻ്റുകളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ് ഈ നീക്കം.  അമിത തിരക്ക് അസ്വസ്ഥത ഉണ്ടാക്കുക മാത്രമല്ല, സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

Leave a Reply