തിങ്കളാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് ചലച്ചിത്ര സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യത്തങ്ങൾ സ്ഥിരീകരിച്ചു. നടൻ ഇന്ന് കാത്ത് ലാബിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്ന് പ്രതീക്ഷിക്കുന്നു.
രജനികാന്തിൻ്റെ എണ്ണമറ്റ ആരാധകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി, നടൻ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ എക്സിൽ ആഹ്വാനം ചെയ്തു. ” രജനികാന്ത് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നതിൽ അദ്ദേഹത്തിൻ്റെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്കൊപ്പം ഞാൻ നിൽക്കുന്നു,” ഗവർണർ എഴുതി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രജനികാന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. താരത്തിൻ്റെ ആരാധകരുടെ പ്രാർത്ഥന സന്ദേശങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു.