തിരുവന്തപുരം: 16350 നിലമ്പൂർ – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് മാവേലിക്കരയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. മാർച്ച് 22 മുതൽ ഇത് പ്രാബല്യത്തിൽ വരും.
നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഓടുന്ന 16350 രാജ്യറാണി എക്സ്പ്രസിന് നേരത്തേ മാവേലിക്കര സ്റ്റോപ്പ് ഉണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് ഇത് നീക്കം ചെയ്തിരുന്നു. ഇപ്പോൾ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സ്റ്റോപ്പ് പുനഃസ്ഥാപിക്കുകയാണ്.
അതേസമയം, 16349 തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് നേരത്തേ തന്നെ മാവേലിക്കരയിൽ സ്റ്റോപ്പ് ലഭ്യമാണ്. പുതിയ തീരുമാനം യാത്രക്കാർക്കും പ്രാദേശിക സമൂഹത്തിനും വലിയ സൗകര്യമൊരുക്കുമെന്ന് എംപി പറഞ്ഞു.