ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; നവംബർ മാസത്തെ വിതരണം നാലിന് ആരംഭിക്കും
തിരുവനന്തപുരം ∙ 2025 ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം നാളെ (2025 നവംബർ 1, ശനിയാഴ്ച) വരെ തുടരും.
2025 നവംബർ 2 (ഞായറാഴ്ച)യും 3 (തിങ്കളാഴ്ച)യും റേഷൻ കടകൾക്ക് അവധി ആയിരിക്കും.
പുതിയ മാസമായ നവംബർ മാസത്തിലെ റേഷൻ വിതരണം 2025 നവംബർ 4 (ചൊവ്വാഴ്ച) മുതൽ സംസ്ഥാനത്തുടനീളം ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഉപഭോക്താക്കൾ തങ്ങളുടെ റേഷൻ കാർഡിനനുസരിച്ചുള്ള ഷെഡ്യൂളിൽ ആവശ്യമായ സാധനങ്ങൾ സമയബന്ധിതമായി വാങ്ങണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
