തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പുതുക്കിയ സമയപരിധിക്ക് മുമ്പ് എല്ലാ റേഷൻ കാർഡ് ഉടമകളും തങ്ങളുടെ റേഷൻ കൈപ്പറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിമാസ സ്റ്റോക്ക് കണക്കെടുപ്പ് കാരണം ഫെബ്രുവരി 5 ന് സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി ആറിന് ആരംഭിക്കും.
എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.