You are currently viewing ഭക്ഷ്യവിഷബാധ തടയാൻ തെലങ്കാനയിൽ അസംസ്കൃത മുട്ട മയോണൈസ് നിരോധിച്ചു

ഭക്ഷ്യവിഷബാധ തടയാൻ തെലങ്കാനയിൽ അസംസ്കൃത മുട്ട മയോണൈസ് നിരോധിച്ചു

സംസ്ഥാനത്തുടനീളം അസംസ്കൃത മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന മയോണൈസ് സോസിൻ്റെ ഉൽപാദനവും വിൽപ്പനയും സംഭരണവും നിരോധിച്ചുകൊണ്ട് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ സജീവമായ നടപടി സ്വീകരിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി ഡി.രാജ നരസിംഹ നടത്തിയ അവലോകനത്തിന് ശേഷമാണ് തീരുമാനം.
ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു.ഇത് ഉടൻ പ്രാബല്യത്തിൽ വരികയും ഒരു വർഷത്തേക്ക്  തുടരുകയും ചെയ്യും.  അസംസ്കൃത മുട്ട അടിസ്ഥാനമാക്കിയുള്ള മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുടെ കാര്യമായ അപകടസാധ്യത ഉയർത്തിക്കാട്ടിക്കൊണ്ട്, 2006ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ആക്ടിലെ സെക്ഷൻ 30 (2) (എ) ഉദ്ധരിച്ചാണ് ഉത്തരവ്.

ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളിലെയും പൊതുജനങ്ങളുടെ പരാതികളിലെയും സമീപകാല വർദ്ധനവും, മലിനമായ മയോന്നൈസുമായുള്ള ബന്ധത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.  ഭക്ഷ്യജന്യരോഗങ്ങൾ കൂടുതൽ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണ് അസംസ്‌കൃത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം.

Leave a Reply