നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി. ഇതോടെ, വായ്പാ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളാ ബാങ്കിൻ്റെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടു
ബാങ്കിന് ഇനി 25 ലക്ഷം രൂപയിൽ കൂടുതൽ വ്യക്തിഗത വായ്പ നൽകാൻ കഴിയില്ല. നിലവിൽ നൽകിയിട്ടുള്ള വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.
ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും റിസർവ് ബാങ്കിനെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതായി പറയപ്പെടുന്നു