തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പ് മാർച്ച് 1 മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് അറിയിച്ചു. അച്ചടിച്ച ആർസി ബുക്കിന് പകരം വാഹന ഉടമകൾക്ക് ഡിജിറ്റൽ രൂപത്തിൽ ആർസി ലഭ്യമാകും. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ വാഹൻ വെബ്‌സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയും.
മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് മുന്നോടിയായി ഗതാഗത വകുപ്പ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ തന്നെ എല്ലാ വാഹന ഉടമകളും തങ്ങളുടെ ഫോൺ നമ്പറുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എച്ച്.നാഗരാജു അറിയിച്ചു.
നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ഇതിനകം ഡിജിറ്റൽ രൂപത്തിൽ നൽകുന്നുണ്ട്, ഇതിനു മുൻപ് അച്ചടിച്ച് തപാലിൽ അയക്കുന്ന രീതിയായിരുന്നു.

വാഹനങ്ങളുടെ ആർസി ബുക്ക് മാർച്ച് 1 മുതൽ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്