മാഞ്ചസ്റ്റർ സിറ്റി എർലിംഗ് ഹാലൻഡിനെ നിലനിർത്താൻ ഒരു പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുക്കുകയാണ്. അത് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് നീക്കം ചെയ്യുകയും റയൽ മാഡ്രിഡിനോ ബാഴ്‌സലോണയ്‌ക്കോ അദ്ദേഹത്തേ കൈക്കലാക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുമെന്ന് ഗാസറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്തു.
ഹാലാൻഡിന്റെ കരാർ നീട്ടാൻ സിറ്റി ശ്രമിക്കുകയാണെന്നും അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഒരു കരാറിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു
23-കാരന് 2027 വരെ മാൻ സിറ്റിയുമായി കരാറുണ്ട്, എന്നാൽ അതിൽ 200 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട് ,പക്ഷെ അത് ഇടപാടിന്റെ കാലയളവിലൂടെ പ്രതിവർഷം കുറയും. അത് മനസ്സിൽ വെച്ചുകൊണ്ട്, ഹാലൻഡിന്റെ വേതനത്തിൽ വർദ്ധനവ് വാഗ്ദാനം ചെയ്യാനും കരാറിൽ ഒരു അധിക വർഷം ചേർക്കാനും സിറ്റി തയ്യാറായേക്കും,അതേസമയം റിലീസ് ക്ലോസ് നീക്കം ചെയ്യുകയും ചെയ്യും.
റയൽ മാഡ്രിഡും ബാഴ്‌സലോണയും ഹാലാൻഡിന്റെ റിലീസ് ക്ലോസിനെക്കുറിച്ച് ബോധവാന്മാരാണ്, മാത്രമല്ല ഏത് സംഭവവികാസങ്ങളും അവർ അതീവ താൽപ്പര്യത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു
കരിം ബെൻസെമ അൽ ഇത്തിഹാദിലേക്ക് പോയത് മുതൽ, റയൽ മാഡ്രിഡ് ഒരു മികച്ച സ്‌ട്രൈക്കറെ ടീമിലെടുക്കാൻ ശ്രമിക്കുകയാണ്. അടുത്ത വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് കൈലിയൻ എംബാപ്പെയെ സൗജന്യ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അവരുടെ എല്ലാ ശ്രമങ്ങളും ഹാലാൻഡിനെ കൈയ്യടക്കാനായിരിക്കുമെന്ന് കരുതുന്നു.
കഴിഞ്ഞ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് സിറ്റിയിൽ ചേർന്നതിന് ശേഷം മികച്ച പ്രകടനമാണ് ഹാലാൻഡ് കാഴ്ചവച്ചത്. പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടുകയും നിരവധി റെക്കോർഡുകൾ ഭേദിക്കുകയും ചെയ്തു.
ഹാലാൻഡിനെ കഴിയുന്നിടത്തോളം ക്ലബ്ബിൽ നിലനിർത്താൻ സിറ്റി ശ്രമിക്കും. റിലീസ് ക്ലോസ് ഇല്ലാതെ ഒരു പുതിയ കരാർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നതാണ് അത് നേടാനുള്ള ഏറ്റവും നല്ല മാർഗമെന്ന് അവർ വിശ്വസിക്കുന്നുണ്ടാകും.