ഫെബ്രുവരി 11-ന് ജിറോണയ്‌ക്കെതിരായ മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ മധ്യനിര താരം ജൂഡ് ബെല്ലിംഗ്ഹാമിന് ഇടത് കണങ്കാലിൽ പരിക്കേറ്റു. രണ്ട് ഗോളുകൾ നേടിയ 20 വയസ്സുകാരനായ താരം 57-ാം മിനിറ്റിൽ കളം വിടാൻ നിർബന്ധിതനായി.
ഈ പരിക്ക് കാരണം ബെല്ലിംഗ്ഹാം വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർബി ലീപ്‌സിഗിനെതിരെ കളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. മാർക്ക കണക്കാക്കുന്നത് അദ്ദേഹം ഏകദേശം രണ്ട് ആഴ്ച നഷ്ടപ്പെടും, അതേസമയം ആസ് അദ്ദേഹം മൂന്ന് ആഴ്ച പുറത്തായിരിക്കുമെന്ന് പറയുന്നു.
ഇതിനിടെ ജൂഡ് ബെല്ലിംഗ്ഹാം ആരാധകരെ അശ്വസിപ്പിക്കാൻ ട്വീറ്റ് ചെയ്തു, “ഒട്ടും താമസിക്കാതെ തിരിച്ച് വരും, നിങ്ങളുടെ സന്ദേശങ്ങൾ എന്നെ പോസിറ്റീവാക്കി. ഗ്രേഷ്യസ് മാഡ്രിഡിസ്റ്റാസ്!”
കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗയിലെ മികച്ച യുവ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബെല്ലിംഗ്ഹാം ഈ സീസണിൽ റയൽ മാഡ്രിഡിന് മികച്ച പ്രകടനം കാഴിച്ചിരുന്നു. ലാ ലിഗയിൽ 21 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ പരിക്ക് റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് കിരീട ലക്ഷ്യത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.