റയൽ മാഡ്രിഡിന്റെ എഡർ മിലിറ്റാവ പരിക്കിനെ തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമായി വരും. ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ പരിക്ക് പറ്റുന്ന ടീമിലെ രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം മാറി. ലാലിഗ ഓപ്പണറിനിടെ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ് റയൽ 2-0 ന് വിജയിച്ച മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് മിലിറ്റാവോയ്ക്ക് പരിക്കേറ്റത്. തുടർന്നു 25 കാരനായ ഡിഫൻഡർ കരഞ്ഞു കൊണ്ടാണ് കളിക്കളത്തിന് പുറത്ത് പോയത്.
പരിശോധനകൾക്ക ശേഷം, മിലിറ്റാവോയുടെ ഇടതു കാൽമുട്ടിൽ വിള്ളൽ കണ്ടെത്തി, വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടത്തുമെന്ന് ക്ലബ് അറിയിച്ചു.
വ്യാഴാഴ്ച പരിശീലന സെഷനിലെ പരിക്കിനെത്തുടർന്ന് ഇടതു കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കോർട്ടോയിസ് തിരിച്ച് വരാനെടുക്കുന്ന സമയം തന്നെ മിലിറ്റാവോയ്ക്കും വേണ്ടിവരും കളിയിലേക്ക് മടങ്ങിവരാൻ.
സീസൺ ആരംഭിക്കുമ്പോൾ, മിലിറ്റാവോയുടെ പരിക്ക് റയൽ മാഡ്രിഡിന് ഒരു വെല്ലുവിളി ഉയർത്തുന്നു.ഇനി അവർക്ക് നാച്ചോ, അന്റോണിയോ റൂഡിഗർ, ഡേവിഡ് അലബ എന്നീ മൂന്ന് സെന്റർ ബാക്കുകൾ മാത്രമേ കളിക്കാൻ ഫിറ്റായിയുള്ളു.