മധ്യപ്രദേശിൽ, ഇൻഡോറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ “നൺ ഓഫ് ദ എബോവ്” (NOTA) വോട്ടുകൾ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോട്ട വിഭാഗത്തിൽ ഇത്രയും അധികം വോട്ട് ലഭിക്കുന്നത്. ലഭ്യമായ വിവരം അനുസരിച്ച് നോട്ടയ്ക്ക് 1,55,000 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം, ഇൻഡോറിലെ ബിജെപി സ്ഥാനാർത്ഥി ശങ്കർ ലാൽവാനി ഏകദേശം 7 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
ഇതു വരെ, രാജ്യത്ത് ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ നേടിയതിൻ്റെ റെക്കോർഡ് ബീഹാറിലെ ഗോപാൽഗഞ്ചിൻ്റെ പേരിലാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ നോട്ട 51,660 വോട്ടുകൾ നേടി. മെയ് 13 ന് ഇൻഡോറിൽ നടന്ന പോളിംഗിൽ രജിസ്റ്റർ ചെയ്ത 25,27,000 വോട്ടർമാരിൽ 61.75% പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. ഈ പാർലമെൻ്റ് സീറ്റിലേക്ക് ആകെ 14 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്