2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പുകയില കയറ്റുമതി 36.53% വർധിച്ച് 1.98 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് മൂല്യത്തിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 1.45 ബില്യൺ യുഎസ് ഡോളറായിരുന്നു. പെട്രോളിതര കയറ്റുമതി വർധിക്കുന്നതിന്റെ വിശാലമായ പ്രവണതയുടെ ഭാഗമാണ് ഈ വളർച്ച. 2024-25 സാമ്പത്തിക വർഷത്തിൽ ഈ മേഖല 6% വർധിച്ച് 374.08 ബില്യൺ യുഎസ് ഡോളറായി. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കാപ്പി തുടങ്ങിയ മറ്റ് പ്രധാന മേഖലകൾക്കൊപ്പം പുകയില കയറ്റുമതിയും ഈ വളർച്ചയ്ക്ക് ഒരു പ്രധാന സംഭാവന നൽകിയിട്ടുണ്ട്.
പുകയില കയറ്റുമതിയിലെ വർദ്ധനവ് ശക്തമായ അന്താരാഷ്ട്ര ഡിമാൻഡിനെ പ്രതിഫലിപ്പിക്കുന്നു, പ്രത്യേകിച്ച് ഫ്ലൂ-ക്യൂർഡ് വിർജീനിയ (FCV) പുകയിലയ്ക്ക്, ഇത് കഴിഞ്ഞ അഞ്ച് വർഷമായി പുകയില കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും കാരണമായി. ഇതിനു പുറമേ വിള ആസൂത്രണം, ഇലക്ട്രോണിക് ലേലം, കയറ്റുമതി പ്രോത്സാഹനം എന്നിവയുൾപ്പെടെയുള്ള പുകയില ബോർഡിന്റെ സംരംഭങ്ങൾ കർഷകരെ പിന്തുണയ്ക്കുന്നതിലും കയറ്റുമതി ഗുണനിലവാരവും അളവും വർദ്ധിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ പുകയില ഉൽപ്പാദക രാജ്യമാണ് ഇന്ത്യ, പുകയില ഉൽപ്പന്നങ്ങളുടെ പുകയില കയറ്റുമതിയിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. പുകയില മേഖലയുടെ കയറ്റുമതി പ്രകടനം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്തു വരുന്നു.
.

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുകയിലപ്പാടത്തിൽ ഉണക്കുവാൻ ഇട്ടിരിക്കുന്ന പുകയില . ഫോട്ടോ-പി.ജഗന്നാഥൻ.