തിരുവനന്തപുരം ∙ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. പത്ത് ദിവസങ്ങൾക്കിടെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെയും വെയർഹൗസുകളിലൂടെയും 826 കോടി രൂപയുടെ മദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റഴിക്കപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ വെയർഹൗസുകളിലും ഔട്ട്ലെറ്റുകളിലും തിരക്ക് അനുഭവപ്പെട്ടപ്പോൾ, കൊല്ലം വെയർഹൗസിനു കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.