കാസർഗോഡ്: ജൂൺ 16ന് (തിങ്കളാഴ്ച) ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർഗോഡ് ജില്ലയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടർ നൽകിയ ഉത്തരവിനുസരിച്ച്, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16ന് അവധിയായിരിക്കുമെന്ന് അറിയിച്ചു.
മഴയുടെയും കാറ്റിന്റെയും ശക്തി കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുള്ള പ്രദേശങ്ങളിൽ ദുരന്തനിവാരണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്.
മഴയെ തുടർന്ന് ഉരുള്‍പ്പൊട്ടലിന് സാധ്യതയുള്ള പർവതപ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്താനും അധികൃതർ പൊതുജനങ്ങളെ അഭ്യർത്ഥിച്ചു.