You are currently viewing റെഡ് അലർട്ട്: അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത – കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

റെഡ് അലർട്ട്: അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത – കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

റെഡ് അലർട്ട് ആയതിനാൽ, ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Reply