You are currently viewing പ്രശസ്ത സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണ വധു

പ്രശസ്ത സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണ വധു

പ്രശസ്ത സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണയാണ് വധു . ജനപ്രിയ താരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ പരിപാടിയിലാണ് ഇരുവരും വിവാഹിതരായത്.

  ജയറാമിൻ്റെയും പാർവതി ജയറാമിൻ്റെയും മകൾ മാളവികയുടെ വിവാഹ വേളയിൽ സുഷിൻ ഉത്തരയെ പരിചയപ്പെടുത്തിയിരുന്നു.പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര.

2014ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി.   അമൽ നീരദ് സംവിധാനം ചെയ്ത ‘ബൊഗെയ്ൻവില്ലെ’ ആണ് സുഷിൻ ശ്യാം അവസാനം സംഗീത സംവിധാനം ചെയ്ത ചിത്രം

Leave a Reply