You are currently viewing പ്രശസ്ത സാഹിത്യകാരി വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത സാഹിത്യകാരി വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക മാധ്യമ ഇന്ഫ്ലുവെൻസറുമായ വിനീത  (44) മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ വിനീതയെ കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2019ലെ മലയാള സാഹിത്യ പുരസ്കാര വിജയിയാണ് വിനീത കുട്ടഞ്ചേരി. നിരവധി കവിത, കഥ, നോവല്‍ എന്നിവയുടെ  രചയിതാവാണ്.സമൂഹ മാധ്യമങ്ങളിലും വിനീത സജീവമായിരുന്നു

വിനീതയുടെ പുതിയ നോവല്‍ ‘വിന്സെന്റ് വാന്ഗോഗിന്റെ വേനല്പക്ഷി’ ജൂലൈ 13ന് മന്ത്രി ആര്‍. ബിന്ദു തൃശൂര്‍ പ്രസ്സ് ക്ലബിലായിരുന്നു പ്രകാശനം ചെയ്തത്.

ഭര്‍ത്താവ്: മണിത്തറ കാങ്കില്‍ രാജു; മക്കള്‍: ശ്രീരാജി, ശ്രീനന്ദ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടുക. ആവശ്യമായ സഹായത്തിന്:  ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056, 0471-2552056.

Leave a Reply