ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ മനുഷ്യൻ്റെ സ്റ്റെം സെല്ലുകളും മോളിക്കുലാർ സിഗ്നലിംഗ് ടെക്നിക്കുകളും ഉപയോഗിച്ച് ആദ്യമായി ലബോറട്ടറിയിൽ ഒരു നോട്ടോകോർഡ് വളർത്തിയെടുത്തു.1-2 മില്ലീമീറ്റർ നീളമുള്ള ഈ ചെറിയ “തണ്ടുപോലെയുള്ള” ഘടന മനുഷ്യഭ്രൂണ വികസനത്തിന്റെ പ്രധാന ഘട്ടങ്ങളായ നാഡീ കോശങ്ങളുടെ വികസനവും അസ്ഥി കോശങ്ങളുടെ വികസനവും അനുകരിക്കുന്നു.
മനുഷ്യ ശരീരത്തിന്റെ പ്രാഥമിക രൂപഘടന നിർണയിക്കുന്നതിലും സെൽ വിഭജനങ്ങൾ നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുള്ള നോടോകോർഡ്, ഭ്രൂണത്തിലെ പോലെ തന്നെ ലബോറട്ടറിയിൽ വികസിപ്പിച്ച നോട്ടോകോർഡ് മോഡലിലും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ നേട്ടം ജന്മനായുള്ള നട്ടെല്ലിന്റെ തകരാറുകൾ , ഇന്റർവെർട്ടിബ്രൽ ഡിസ്ക് രോഗങ്ങൾ, പ്രാരംഭ മോളിക്യുലാർ സിഗ്നലുകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് വഴിതെളിക്കുന്നു.
നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം വികസന ജീനോയോളജിയിൽ വലിയ മുന്നേറ്റമാണ്, മനുഷ്യഭ്രൂണത്തിലെ രഹസ്യങ്ങളെ തിരയാനും റീജനറേറ്റീവ് മെഡിസിനിൽ പുതിയ സാധ്യതകൾ അന്വേഷിക്കാനും സഹായിക്കുന്നു.