തിരുവനന്തപുരം ∙ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട മലയാളിയായ രഞ്ജിത ജി നായറെ ഫേസ്ബുക്കിൽ അപമാനിച്ച കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിർദേശം നൽകിയതായി റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു.
വിമാന അപകടത്തെ അനുശോചിച്ച് മറ്റൊരാൾ പോസ്റ്റു ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് കീഴിലാണ് പവിത്രൻ രഞ്ജിതയെ അപമാനിക്കുന്ന തരത്തിൽ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഔദ്യോഗികമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. ഈ നടപടി അന്വേഷണ വിധേയമായിരുന്നു.
ഇപ്പോൾ, പ്രാഥമിക അന്വേഷണങ്ങളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടതായ സാഹചര്യത്തിലാണ് സര്‍വീസ് റൂളുകൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ തുടങ്ങാന്‍ മന്ത്രി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദ്ദേശം നല്‍കിയത്.
