You are currently viewing എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

ബയോടെക്നോളജി ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിന്റെ കൂടുതൽ ലാബുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ചീരങ്കാവിൽ ആരംഭിച്ച ആർ ജി സി ബിയുടെ പുതിയ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപൂർവ രോഗങ്ങൾ പ കണ്ടെത്താനും പ്രതിരോധിക്കാനും അഡ്വാൻസ്ഡ് വൈറോളജി, ബയോടെക്നോളജി മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ  ആരംഭിക്കും. കേന്ദ്ര സർക്കാരിന് 2006ൽ സംസ്ഥാനം കൈമാറിയ ആർ ജി സി ബി ഉൾപ്പെടെയുള്ള  ഒട്ടേറെ മികച്ച സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. കുറഞ്ഞ ചിലവിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമായി എഴുകോണിലെ ലാബ് മാറുമെന്നും മന്ത്രി പറഞ്ഞു.

കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ വീടുകളിൽപ്പോയി ശേഖരിക്കുന്നത്തിന് പ്രത്യേക പരിശീലനം ലഭിച്ച ടെക്‌നിഷ്യൻമാരടങ്ങുന്ന ഹോം കലക്ഷൻ സംവിധാനവും യൂണിറ്റുകളിൽ ഉണ്ടാകും എന്നും അറിയിച്ചു.

Leave a Reply