You are currently viewing കൊളംബിയയിൽ കലാപം: 80 പേര്‍ കൊല്ലപ്പെട്ടു, 18,000 പേര്‍ പാലായനം ചെയ്തു

കൊളംബിയയിൽ കലാപം: 80 പേര്‍ കൊല്ലപ്പെട്ടു, 18,000 പേര്‍ പാലായനം ചെയ്തു

  • Post author:
  • Post category:World
  • Post comments:0 Comments

കൊളംബിയ-വെനിസ്വേല അതിര്‍ത്തിയില്‍ ആയുധധാരികളായ എതിര്‍ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുറഞ്ഞത് 80 പേര്‍ മരിക്കുകയും 18,000ത്തിലധികം പേര്‍ നാടുവിട്ട് പാലായനം ചെയ്യുകയും ചെയ്തു.

 കൊളംബിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ കാറ്റടുമ്പോ മേഖലയിലാണ് ആക്രമണം അരങ്ങേറുന്നത്. ഇവിടത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന കരുതുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മി (ഇഎൽഎൻ)നേതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയതായി പ്രസിഡണ്ട് ഗുസ്താവോ പെട്രോ വ്യാഴാഴ്ച അറിയിച്ചു.

2017-ല്‍ നിരായുധീകരണം നടത്തിയ മാർക്സിസ്റ്റ് വിപ്ലവ സേനയായ ഫാര്‍ക് (FARC) അംഗങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും സായുധപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഇഎൽഎൻ അവരുടെ മേല്‍ ആക്രമണം നടത്തിയത്. അതോടൊപ്പം തന്നെ കൊളംബിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കാർട്ടലായ ഗള്‍ഫ് ക്ലാനുമായും ഇഎൽഎൻ ഏറ്റുമുട്ടി.കൊളംബിയയുടെ വടക്കന്‍ ഭാഗത്ത് മാത്രം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ‘സമഗ്ര സമാധാനം’ ലക്ഷ്യമാക്കി ഇ എൽ എൻ-നുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് പെട്രോ പ്രസിഡണ്ട് വെള്ളിയാഴ്ച പിന്മാറി.

 കഴിഞ്ഞ 60 വര്‍ഷമായി കൊളംബിയക്ക് തലവേദനയായി തുടരുന്ന മയക്കുമരുന്ന് കച്ചവടവും അനധികൃത ഖനനവുമാണ് ഈ കലാപത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 4.5 ലക്ഷം ആളുകൾ കൊല്ലപ്പെട്ടതോടൊപ്പം ദശലക്ഷക്കണക്കിന് ആളുകൾ നാടുവിട്ട്  പാലായനവും ചെയ്തിട്ടുണ്ട്

Leave a Reply