You are currently viewing റോഡ് അപകടങ്ങൾ: ഇനി പണമില്ലെങ്കിലും അടിയന്തര ചികിത്സ ലഭിക്കും

റോഡ് അപകടങ്ങൾ: ഇനി പണമില്ലെങ്കിലും അടിയന്തര ചികിത്സ ലഭിക്കും

ന്യൂഡൽഹി: രാജ്യത്താകമാനമുള്ള റോഡ് അപകടങ്ങളിൽ പരിക്കേറ്റവർക്ക് ഇനി മുതൽ അടിയന്തര ചികിത്സ സൗജന്യമായി ലഭ്യമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയുടെ ഭാഗമായി, അപകടത്തിൽപ്പെട്ട വ്യക്തിക്ക് പരമാവധി 1.5 ലക്ഷം രൂപവരെയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. 

ഈ പദ്ധതിയിൽ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിൽ അപകടം സംഭവിച്ച ദിവസം മുതൽ 7 ദിവസത്തേക്ക് സൗജന്യ ചികിത്സ ലഭിക്കും. മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്ക് അപകടനില തരണം ചെയ്യുന്നതുവരെ ചികിത്സ സൗജന്യമാണ്. ചികിത്സാ ചെലവ് മോട്ടോർ വാഹന അപകട ഫണ്ടിൽ നിന്ന് ആശുപത്രികൾക്ക് നൽകും, ക്ലെയിമുകൾ 10 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

Leave a Reply