You are currently viewing വംശീയ അധിക്ഷേപത്തെ തുടർന്ന് റൊമേലു ലുക്കാക്കുവിൻ്റെ വിലക്ക് മാറ്റി

വംശീയ അധിക്ഷേപത്തെ തുടർന്ന് റൊമേലു ലുക്കാക്കുവിൻ്റെ വിലക്ക് മാറ്റി

വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ ഒരു മത്സര വിലക്ക് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ റദ്ദാക്കി.

11 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ പെനാൽറ്റി ഗോളാക്കി യുവന്റസ് ആരാധകർക്ക് മുന്നിൽ വിരൽ ചുണ്ടിൽ വച്ച് കാണിച്ചതിനെ തുടർന്ന് അദ്ദേഹം ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയിരുന്നു.

“പെനാൽറ്റിക്ക് മുമ്പും ശേഷവും” വംശീയമായി അധിക്ഷേപിക്കപ്പെട്ടതിനുള്ള പ്രതികരണമായിരുന്നു അത്, അദ്ദേഹത്തിന്റെ പ്രതിനിധികൾ പറഞ്ഞു.

ലുക്കാക്കു പറഞ്ഞു: ” നീതി നടപ്പായതായി ഞാൻ വിശ്വസിക്കുന്നു”.

ഇറ്റലിയിലെ സ്‌പോർട്‌സ് അപ്പീൽ കോടതി വിലക്ക് ശരിവെച്ചെങ്കിലും ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് റിപ്പോർട്ട് വിലയിരുത്തിയതിന് ശേഷം എഫ് ഐ ജി സി പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന വിഷയത്തിൽ ഇടപെട്ടു.

റിപോർട്ട് സൂചിപ്പിക്കുന്നത് ” കളിക്കാരന്റെ പെരുമാറ്റം എതിർ ആരാധകരുടെ വിദ്വേഷത്തിന്റെയും വംശീയ വിവേചനത്തിന്റെയും ഗുരുതരവും ആവർത്തിച്ചുള്ളതുമായ പ്രദർശനങ്ങളെ തുടർന്നാണ്” എഫ് ഐ ജി സി പ്രസ്താവനയിൽ പറയുന്നു.

” വംശീയതയ്‌ക്കെതിരായുള്ള നിലപാട് കായിക സമ്പ്രദായത്തിന്റെ സ്ഥാപക തത്ത്വങ്ങളിലൊന്നാണ് എങ്ങനെയെന്ന് ഈ നടപടി ആവർത്തിക്കുന്നു.”

ആഘോഷം പ്രകോപനപരമാണെന്ന് കരുതിയതിനാൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ലുക്കാക്കു, ഇപ്പോൾ വിലക്ക് മാറ്റിയതിനാൽ ഇന്റർ മിലാന് വേണ്ടി കോപ്പാ ഇറ്റാലിയ രണ്ടാം പാദ സെമി ഫൈനലിൽ യുവൻ്റസിനെതിരായ രണ്ടാം പാദ മത്സരത്തിൽ കളിക്കാൻ ലഭ്യമാണ്.

ഗ്രാവിനയുടെ ഇടപെടലിനെ ലുക്കാക്കു പ്രശംസിച്ച: “ഇത് കായിക ലോകത്തിനും, അതിനപ്പുറവും ഒരു മികച്ച സന്ദേശം നൽകുന്നു”

Leave a Reply