You are currently viewing റൊണാൾഡോയുടെ അതുല്യമായ ബൈസിക്കിൾ കിക്ക് അൽ-നസറിന് 4–1 ജയമുറപ്പിച്ചു

റൊണാൾഡോയുടെ അതുല്യമായ ബൈസിക്കിൾ കിക്ക് അൽ-നസറിന് 4–1 ജയമുറപ്പിച്ചു

റിയാദ് : അൽ-നാസർ  സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ-ഖലീജിനെതിരെ 4-1 വിജയം നേടിക്കൊണ്ട്, സീസണിലെ തുടർച്ചയായ ഒമ്പതാം വിജയം ഉറപ്പിച്ചു. ആദ്യ പകുതിയുടെ മധ്യത്തിൽ ജോവോ ഫെലിക്‌സ് സ്‌കോറിംഗ് ആരംഭിച്ചു, തുടർന്ന് വെസ്‌ലിയുടെ ഒരു കമ്പോസ്ഡ് ഫിനിഷിംഗ് 2-0 ലീഡോടെ അൽ-നാസറിനെ ഇടവേളയിലേക്ക് നയിച്ചു.

മത്സരം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ അൽ-ഖലീജ് ഒരു ഗോൾ മടക്കി, ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു, എന്നാൽ സാഡിയോ മാനെ കൃത്യമായ സ്‌ട്രൈക്കിലൂടെ അത് 3-1 ആക്കി.

മത്സരത്തിന്റെ ഏറ്റവുമധികം ശ്രദ്ധനേടിയ നിമിഷം അധികസമയത്തായിരുന്നു. 90+6-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രശസ്തമായ 2018 ചാമ്പ്യൻസ് ലീഗ് ഗോളിനെ ഓർമ്മിപ്പിക്കുന്ന അതിസുന്ദരമായ ബൈസിക്കിൾ കിക്ക് നേടി. 40-ാം വയസിലും തന്റെ കഴിവ് തെളിയിച്ച ഈ ഗോൾ, അദ്ദേഹത്തിന്റെ കരിയറിലെ 954-ാമത്തതും ഈ സീസണിലെ 10-ാമത്തതുമാണ്.

Leave a Reply