You are currently viewing ലൂണ 25 ചന്ദ്രനിൽ തകർന്ന് വീണതായി റോസ്‌കോസ്‌മോസ് അറിയിച്ചു
ലൂണ 25 ചിത്രകാരൻ്റെ ഭാവനയിൽ/Image credits: Twitter

ലൂണ 25 ചന്ദ്രനിൽ തകർന്ന് വീണതായി റോസ്‌കോസ്‌മോസ് അറിയിച്ചു

റഷ്യയുടെ  ലൂണ -25, ബഹിരാകാശ പേടകത്തിന് നിയന്ത്രണം നഷ്ടപെടുകയും  ഒടുവിൽ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിക്കുകയും ചെയ്തതിനാൽ റഷ്യയുടെ ചന്ദ ദൗത്യം പരാജയത്തിൽ അവസാനിച്ചു. രാജ്യത്തെ സ്റ്റേറ്റ് സ്‌പേസ് കോർപ്പറേഷനായ റോസ്‌കോസ്‌മോസാണ് വാർത്ത പുറത്ത്
വിട്ടത്.

ലൂണ-25നെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുന്നതിൽ റോസ്‌കോസ്‌മോസ് പ്രശ്‌നം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

പേടകം കണ്ടെത്താനും അതുമായി സമ്പർക്കം പുലർത്താനും ഓഗസ്റ്റ് 19, 20 തീയതികളിൽ നടത്തിയ നടപടികൾ പരാജയപ്പെട്ടു. തെറ്റായ ഭ്രമണപഥത്തിലേക്ക് ഈ ഉപകരണം നീങ്ങുകയും ചന്ദ്രന്റെ ഉപരിതലവുമായുള്ള കൂട്ടിയിടിയുടെ ഫലമായി പ്രവർത്തനം നിലയ്ക്കുകയും ചെയ്തു ചെയ്തു,” റോസ്കോസ്മോസ് പ്രസ്താവനയിൽ പറഞ്ഞു.

പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു ഇന്റർ ഡിപ്പാർട്ട്മെന്റൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.  ലൂണ 25 ചന്ദ്രോപരിതലത്തിൽ പതിച്ചതോടെ ദൗത്യം അകാലത്തിൽ അവസാനിച്ചതായി റോസ്‌കോസ്‌മോസ് സ്ഥിരീകരിച്ചു.

ആധുനിക റഷ്യയുടെ ചരിത്രത്തിലെ ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ ദൗത്യമായിരുന്നു ലൂണ 25.  ചന്ദ്രോപരിതലത്തിൽ ശാസ്ത്രീയ ഗവേഷണത്തിന് ഒരു അടിത്തറ സ്ഥാപിക്കാൻ ചൈനയുമായി ചേർന്ന് റഷ്യ പദ്ധതിയിട്ട ചാന്ദ്ര ലാൻഡറുകളുടെ ഒരു പരമ്പരയിലെ പ്രാരംഭ ദൗത്യമായിരുന്നു ഇത്. ഒരു അന്യഗ്രഹ പ്രതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനുള്ള റഷ്യയുടെ തുടർച്ചയായ കഴിവുകൾ പ്രകടിപ്പിക്കുക എന്നതായിരുന്നു ലൂണ 25 ൻ്റെ ലക്ഷ്യം

Leave a Reply