നിലമ്പൂർ: നിലമ്പൂർ നഗരത്തിലെ ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കുന്നതിന് നിർദ്ദിഷ്ടമായ ബൈപ്പാസ് റോഡിന് 227.18 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, തുടർന്ന് മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ട് ഘട്ടങ്ങളിലായി ബൈപ്പാസ് റോഡിന്റെ നിർമ്മാണം നടക്കും. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായി വരും.
നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾക്കു പരിഹാരമായി മാറുന്ന ബൈപ്പാസ്, സംസ്ഥാനപാത 28 ലെ നിരന്തരമായ ട്രാഫിക് ബ്ലോക്കുകൾ കുറയ്ക്കാനും സഹായകമാകും. ഒപ്പം, ഊട്ടി, ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളും വാണിജ്യ വാഹനങ്ങളും നിലമ്പൂരിൽ കുടുങ്ങുന്നതിനു പരിഹാരമാകും ഈ പദ്ധതി.