You are currently viewing വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതി
വിഴിഞ്ഞം ഫിഷിംഗ് ഹാർബർ

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കാനും നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ ബ്രേക്ക് വാട്ടർ നിർമ്മിച്ച് സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനുമുള്ള പദ്ധതി 271 കോടി രൂപ ചെലവിൽ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

രണ്ട് ഘട്ടങ്ങളായാണ് പദ്ധതി
സിഡബ്ല്യുപിആർഎസ് (CWPRS) സമർപ്പിച്ച അന്തിമ രൂപരേഖ പ്രകാരം പദ്ധതി രണ്ട് പാക്കേജുകളായി നടപ്പിലാക്കും.

പാക്കേജ് 1: കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ(AVPPL) മുഖേന 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 മീറ്റർ നീളമുള്ള ഫിഷററി ബർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചെലവഴിച്ച് നിർമിക്കും.

പാക്കേജ് 2: നിലവിലെ ഫിഷിംഗ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്ന് 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള പുതിയ ബ്രേക്ക് വാട്ടർ 125 കോടി രൂപ ചെലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി നിർമിക്കും.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതികൾ മത്സ്യബന്ധന മേഖലയുടെ വികസനത്തിനും സുരക്ഷയ്ക്കും നിർണായകമാകുമെന്ന് അധികൃതർ അറിയിച്ചു.


Leave a Reply