You are currently viewing ആകാശത്ത് 1500 മീറ്റർ ഉയരത്തിൽ മലക്കം മറിച്ചിൽ: ലോകത്തെ ഞെട്ടിച്ച് റഷ്യക്കാരന്റെ സാഹസിക പ്രകടനം

ആകാശത്ത് 1500 മീറ്റർ ഉയരത്തിൽ മലക്കം മറിച്ചിൽ: ലോകത്തെ ഞെട്ടിച്ച് റഷ്യക്കാരന്റെ സാഹസിക പ്രകടനം

30 വയസുള്ള റഷ്യൻ ബോഡിബിൽഡറും എക്സ്ട്രീം സ്പോർട്സ് താരവുമായ സെർഗെ ബോയ്റ്റ്സോവ് ഒരു അപൂർവവും അതിസാഹസികവുമായ  പ്രകടനം നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റി . 1500 മീറ്റർ ഉയരത്തിൽ ഒരു ഹോട്ട് എയർ ബലൂണിന്റെ കീഴിൽ പാരച്യൂട്ട് ഇല്ലാതെ ജിമ്നാസ്റ്റിക് സ്റ്റണ്ടുകൾ നടത്തി അദ്ദേഹം ലോക റെക്കോർഡ് സ്ഥാപിച്ചു .ഈ പ്രകടനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഹോട്ട് എയർ ബലൂണിന്റെ കീഴിൽ തൂങ്ങിക്കിടന്ന ഒരു പ്ലാറ്റ്ഫോമിൽ ബോയ്റ്റ്സോവ് ഒരു ഉയർന്ന ബാർ ഉപയോഗിച്ച് വിവിധ ജിമ്നാസ്റ്റിക് ചലനങ്ങൾ നടത്തി. അദ്ദേഹം യാതൊരുതരത്തിലും ഉള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെർഗെ ബോയ്റ്റ്സോവ് റഷ്യയിലെ ക്‌ലിൻ, മോസ്കോ ഒബ്ലാസ്റ്റിൽ നിന്നുള്ള ഒരു എക്സ്ട്രീം സ്പോർട്സ് താരമാണ്. അദ്ദേഹം റഷ്യൻ ബുക്ക് ഒഫ് റെക്കോഡ്സിന്റെ രണ്ട് തവണ റെക്കോർഡ് ഹോൾഡറാണ്. അദ്ദേഹം വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ കീഴിൽ അക്രോബാറ്റിക് സ്റ്റണ്ടുകൾ നടത്തിയിട്ടുണ്ട്.

Leave a Reply