You are currently viewing ശബരിമല സ്വർണ്ണപ്പാളി വിവാദം: പ്രത്യേക സംഘം രൂപീകരിച്ചു

ശബരിമല സ്വർണ്ണപ്പാളി വിവാദം: പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി വിവാദം അന്വേഷിക്കുന്നതിന് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എഡിജിപി (ക്രൈം ബ്രാഞ്ച്) വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുക.

ഹൈക്കോടതി നൽകിയ നിർദേശങ്ങൾ പ്രകാരമാണ് പ്രത്യേക സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും സംഘം ഉടൻ തന്നെ പരിശോധനം ആരംഭിക്കുമെന്ന് സൂചനയുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായതിനെ തുടർന്നാണ് സർക്കാരിൻറെ ഈ നീക്കം.

Leave a Reply