2025 – 26 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിൽനിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ശബരിമല തീർത്ഥാടന യാത്രയിൽ മറ്റുക്ഷേത്രങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് ട്രിപ്പുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
തീർത്ഥാടകർക്ക് പമ്പയിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനും പ്രാഥമിക കർത്തവ്വ്യങ്ങൾക്കുമായുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്.
📞 കൂടുതൽ വിവരങ്ങൾക്കും
ബുക്കിംഗിനുമായി ബന്ധപ്പെടുക:
DISTRICT CO-ORDINATORS:
📍 Trivandrum North – 9188619378
📍 Trivandrum South – 9188938522
📍 Kollam – 9188938523
📍 Pathanamthitta – 9188938524
📍 Alappuzha – 9188938525
📍 Kottayam – 9188938526
📍 Idukki – 9188938527
📍 Ernakulam – 9188938528
📍 Thrissur – 9188938529
📍 Palakkad – 9188938530
📍 Malappuram – 9188938531
📍 Kozhikode – 9188938532
📍 Wayanad – 9188938533
📍 Kannur & Kasargod – 9188938534
⭐ STATE CO-ORDINATOR – 9188938521
കൂടാതെ കേരളത്തിന്റെ സൗന്ദര്യവും സംസ്ക്കാരവും അനുഭവിച്ചറിയുവാൻ, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം നടത്തിവരുന്ന ചെലവുകുറഞ്ഞതും സുരക്ഷിതവും സുഖകരവുമായ തീർത്ഥാടന, ഉല്ലാസ, പഠന യാത്രകൾക്കും ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ആയരത്തി അറുന്നൂറോളം അയ്യപ്പ ദർശന പാക്കേജ് ട്രിപ്പുകൾക്കുള്ള ക്രമീകരണങ്ങൾ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
