ശബരിമലയിലേക്ക് തീർത്ഥാടനം നടത്തുന്ന ഭക്തർക്കായി മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് (MVD) സമഗ്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ശരണപാതയിൽ അപകടമോ വാഹന തകരാറോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമോ ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിച്ച് സഹായം ലഭ്യമാക്കാം.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലുള്ള എം.വി.ഡി കൺട്രോൾ റൂമുകൾ വഴിയാണ് അടിയന്തിര സേവനങ്ങൾ നൽകിയിരിക്കുന്നത്. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്ബ്രേക്ക്,ക്രെയിൻ റിക്കവറി, ആംബുലൻസ് സേവനങ്ങൾ എന്നിവയും ഏത് സമയത്തും ലഭ്യമാകും.
ഭക്തരുടെ തീർത്ഥാടനകാലം സുരക്ഷിതവും നിയന്ത്രിതവുമാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടരഹിതമായ ഒരു തീർത്ഥാടനം ഉറപ്പാക്കാൻ യാത്രക്കാർ നിർദ്ദിഷ്ട മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് എം.വി.ഡി അഭ്യർത്ഥിച്ചു.
ശബരിമല സേഫ് സോൺ കൺട്രോൾ റൂം ഹെൽപ്‌ലൈൻ നമ്പറുകൾ:
ഇലവുങ്കൽ:
9400044991
9562318181
എരുമേലി:
9496367974
8547639173
കുട്ടിക്കാനം:
9446037100
8547639176
ഇമെയിൽ: safezonesabarimala@gmail.com
