You are currently viewing ശബരിമല തീർത്ഥാടനം: സുസജ്ജമായി കെഎസ്ആർടിസി

ശബരിമല തീർത്ഥാടനം: സുസജ്ജമായി കെഎസ്ആർടിസി

തിരുവന്തപുരം: 2025–26 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന സീസണുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സർവീസുകൾക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും കെഎസ്ആർടിസി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് പമ്പ, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക സർവീസുകളും ചെയിൻ സർവീസുകളും നടത്തുന്നതിനായി ആദ്യഘട്ടമായി ഏകദേശം 500 ബസുകൾ സജ്ജീകരിച്ചിരിക്കുകയാണ്.

140 നോൺ എസി ബസുകൾ, 30 എസി ലോ ഫ്ലോർ ബസുകൾ, ഷോർട്ട് വീൽ ബസുകൾ, ദീർഘദൂര സർവീസുകൾ എന്നിവ ഉൾപ്പെടെ മൊത്തം 203 ബസുകൾ പമ്പയിലും നിലയ്ക്കലിലും മാത്രം നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുമുണ്ട്.

ഭക്തരുടെ ആവശ്യപ്രകാരം എല്ലാ യൂണിറ്റുകളിൽ നിന്നും പ്രത്യേക സർവീസുകൾക്കും മതിയായ യാത്രക്കാരുണ്ടെങ്കിൽ ചാർട്ടേഡ് ട്രിപ്പുകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടും.

വാഹനങ്ങൾക്ക് യാത്രയ്ക്കിടെ സംഭവിക്കാവുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് എന്നിവിടങ്ങളിൽ മൊബൈൽ മെക്കാനിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തരസഹായത്തിനായി പമ്പയിൽ ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.

പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്ഥലനാമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ബോർഡുകളും വ്യക്തമായ ഡെസ്റ്റിനേഷൻ നമ്പറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.ഇവ ഡെസ്റ്റിനേഷൻ ബോർഡുകളിൽ രേഖപ്പെടുത്തിയിക്കും.

പ്രധാന സെസ്റ്റിനേഷൻ / റൂട്ട് നമ്പറുകൾ

തിരുവനന്തപുരം  – 1
പത്തനംതിട്ട           -3
കോട്ടയം                  -5
എറണാകുളം         -7
തൃശ്ശൂർ                     -8
കൊട്ടാരക്കര         -38
ചെങ്ങന്നൂർ            -50
എരുമേലി               -59
കുമളി                      -60
ഗുരുവായൂർ           -78
പമ്പ                          -94
നിലയ്ക്കൽ           -756
പളനി                       -TN03
കോയമ്പത്തൂർ     -TN04
തെങ്കാശി.               -TN10

ഓൺലൈൻ ടിക്കറ്റിംഗ് സൗകര്യം ഇതിനോടകം ലഭ്യമാണ്. പമ്പയിലേക്കും തിരിച്ചും www.onlineksrtcswift.com വെബ്സൈറ്റിലൂടെയോ ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾക്കും ഓൺലൈൻ ബുക്കിംഗ് ലഭ്യമാക്കും.

കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നുമുള്ള കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ശബരിമല തീർത്ഥാടന പാക്കേജ് ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് പമ്പയിൽ ലഗേജ് സൂക്ഷിക്കൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കപ്പെട്ടിട്ടുണ്ട്. സന്നിധാനത്ത് ഭക്തജനങ്ങൾക്ക് സഹായം നൽകാൻ പ്രത്യേക കോ-ഓർഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടേണ്ട നമ്പറുകൾ:

ഡിസ്ട്രിക്ട് കോഡിനേറ്റർമാർ

Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasargod – 9188938534
സ്റ്റേറ്റ് കോഡിനേറ്റർ– 9188938521

Leave a Reply