
ചെന്നൈ:വരാനിരിക്കുന്ന ശബരിമല തീർത്ഥാടന സീസണിൽ തീർത്ഥാടകരുടെ സൗകര്യാർത്ഥം ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിനും കൊല്ലത്തിനുമിടയിൽ ശബരിമല സ്പെഷ്യൽ വീക്ക്‌ലി എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.
ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ നമ്പർ 06119 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കൊല്ലം വീക്ക്‌ലി എക്സ്പ്രസ് സ്പെഷ്യൽ 2025 നവംബർ 19 മുതൽ 2026 ജനുവരി 21 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 15:10 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:40 ന് കൊല്ലത്ത് എത്തിച്ചേരും. ആകെ 10 ട്രിപ്പുകളാണ് സർവീസ് നടത്തുക.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06120 കൊല്ലം – ഡോ. എംജിആർ ചെന്നൈ സെൻട്രൽ വീക്ക്‌ലി എക്‌സ്‌പ്രസ് സ്‌പെഷൽ 2025 നവംബർ 20 മുതൽ 2026 ജനുവരി 22 വരെ എല്ലാ വ്യാഴാഴ്ചയും 10:40 മണിക്ക് കൊല്ലത്തു നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 03:30 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ആകെ 10 ട്രിപ്പുകളാണ് സർവീസ് നടത്തുക
പെരമ്പൂർ, തിരുവള്ളൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ട്രെയിൻ സ്റ്റോപ്പ്.
ശബരിമല സ്‌പെഷ്യൽ ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ 2025 നവംബർ 4 (ചൊവ്വാഴ്ച) രാവിലെ 08:00 മണിക്ക് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
