ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ജിം കോർബറ്റ് നാഷണൽ പാർക്ക് സന്ദർശിക്കുകയും യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
പോസ്റ്റിൽ, സച്ചിൻ തൻ്റെ അനുഭവം വിവരിച്ചു, ” ജിം കോർബറ്റ് സഫാരി പാർക്കിലെ അനുഭവം ഒരു നടത്തം മാത്രമല്ല, കാട്ടിലെ ഒരു സവാരിയാണ്.” ദേശീയ ഉദ്യാനത്തിൻ്റെ സൗന്ദര്യം പകർത്തുന്ന ഫോട്ടോഗ്രാഫുകൾ, ക്രിക്കറ്റ് ഐക്കണിൻ്റെ അനുയായികളെ കാടിൻ്റെ വന്യ സൗന്ദര്യത്തിലേക്ക് കൂട്ടികൊണ്ടു പോകുമെന്നുറപ്പാണ്
സാഹസികതയിലും വന്യജീവി സംരക്ഷണത്തിലുമുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തിന് പേരുകേട്ട സച്ചിൻ്റെ ജിം കോർബറ്റ് നാഷണൽ പാർക്ക് സന്ദർശനം പരിസ്ഥിതി അവബോധത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം പാർക്കിൻ്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ ഉയർത്തിക്കാട്ടുക മാത്രമല്ല, ഭാവിതലമുറയ്‌ക്കായി പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു.