You are currently viewing ഉപ്പ് നമ്മൾ വിചാരിച്ചതിനേക്കാൾ അപകടകാരി .പുതിയ പഠനം പറയുന്നത് ഇങ്ങനെ

ഉപ്പ് നമ്മൾ വിചാരിച്ചതിനേക്കാൾ അപകടകാരി .പുതിയ പഠനം പറയുന്നത് ഇങ്ങനെ

ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാണെന്ന് എല്ലാവർക്കും അറിയാം.

ഇപ്പോൾ, സ്വീഡനിൽ നിന്നുള്ള പുതിയ ഗവേഷണം പറയുന്നത് ഭക്ഷണത്തിലെ അമിതമായ ഉപ്പ് കഴുത്തിലെയും ഹൃദയത്തിലെയും ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകുന്നതിനു ഒരു പ്രധാന കാരണമാണ് . ഉയർന്ന രക്തസമ്മർദ്ദം ഇല്ലെങ്കിൽപ്പോലും ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.യൂറോപ്യൻ ഹാർട്ട് ജേണൽ ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന് മുമ്പുതന്നെ ഉപ്പ് അപകടകാരിയാവാനുള്ള സാധ്യതയാണ് ഈ കണ്ടെത്തൽ . സ്വീഡനിലെ ഉപ്സാല സർവകലാശാലയിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, ഹഡിംഗിലെ ക്ലിനിക്കൽ റിസർച്ച് സെന്റർ, എംഡിയും, പഠന രചയിതാവുമായ ജോനാസ് വുപിയോ പറഞ്ഞു.

ഉയർന്ന രക്തസമ്മർദ്ദവുമായുള്ള ബന്ധം കാരണം ഉപ്പ് ഹൃദയാരോഗ്യത്തിന് ദോഷകരമാണ്, എന്നാൽ ധമനികളിൾ പ്ലാക് ഉണ്ടാക്കുന്നതിൽ ഉപ്പ് വഹിക്കുന്ന പങ്ക് ഇത് വരെ പരിശോധിച്ചിട്ടില്ല, വൂപിയോ പറഞ്ഞു.

“ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നതും തലയിലെയും കഴുത്തിലെയും ധമനികളുടെ കാഠിന്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ആദ്യ പഠനമാണ് ഞങ്ങളുടേത്. അതായത് കൂടുതൽ ഉപ്പ് കഴിക്കുമ്പോൾ പ്ലാക് (Plaque)ധമനികളിൽ കൂടുതൽ അടിഞ്ഞുകൂടുന്നു,” അദ്ദേഹം പറഞ്ഞു.

50 നും 64 നും ഇടയിൽ പ്രായമുള്ള 10,778 ആളുകളിൾ ആണ് പഠനം നടത്തിയത്. അവരുടെ ഉപ്പ് ഉപയോഗം കണക്കാക്കാൻ ഗവേഷണ സംഘം അവരുടെ മൂത്രത്തിൽ കണ്ടെത്തിയ ഉപ്പിന്റെ അളവ് പരിശോധിച്ചു.

കൂടുതൽ ഉപ്പ് കഴിക്കുന്ന ആളുകളിൽ ഹൃദയത്തിലും കഴുത്തിലും ധമനികളിൽ കാൽസിഫിക്കേഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി.

ഉയർന്ന രക്തസമ്മർദ്ദമുള്ളവരെ ഗവേഷകർ ഒഴിവാക്കിയതിനുശേഷവും ഇതെ കണ്ടെത്തലുകൾ തന്നെ കണ്ടു.

“ഇതിനർത്ഥം ഉയർന്ന രക്തസമ്മർദ്ദമോ ഹൃദ്രോഗമോ ഉള്ള രോഗികൾ മാത്രമല്ല ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കണ്ടത്,” വൂപിയോ പറഞ്ഞു.

ഒരു ദിവസം ഒരു ടീസ്പൂൺ ഉപ്പ് മാത്രമായി പരിമിതപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെയും മറ്റ് ഗ്രൂപ്പുകളുടെയും മാർഗ്ഗനിർദ്ദേശം പിന്തുടരാൻ അദ്ദേഹം തന്റെ രോഗികളോട് പറഞ്ഞു.

“നമ്മൾ എത്ര ഉപ്പ് കഴിക്കുന്നു എന്ന് കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാൽ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്താനോ ഉപ്പ് പകരം മറ്റെന്തങ്കിലും പകരം വയ്ക്കാനോ ഞാൻ രോഗികളെ ഉപദേശിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ രക്തസമ്മർദ്ദം എത്രത്തോളം കുറയുന്നുവോ അത്രയും നല്ലത്, ന്യു യോർക്കിലെ, വെസ്റ്റ്‌ചെസ്റ്ററിലെ മൗണ്ട് സിനായ് ഡോക്ടർമാരുടെ അസിസ്റ്റന്റ് പ്രൊഫസറും കാർഡിയോളജി ഡയറക്ടറുമായ അലോൺ ഗിറ്റിഗ് പറഞ്ഞു.

നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു നല്ല മാർഗ്ഗം ഭക്ഷണക്രമം, വ്യായാമം, ആരോഗ്യകരമായ ഭാരം നിലനിർത്തൽ എന്നിവയാണ്.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൻ്റെ ഭാഗമാക്കുക .പഴങ്ങളിലും പച്ചക്കറികളിലും നമ്മുടെ ധമനികൾക്ക് ഗുണം ചെയ്യുന്ന ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകൾ ഉണ്ട്. ഗിറ്റിഗ് പറഞ്ഞു.

Leave a Reply