
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡന പരാതിയിലെ അതിജീവിതയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഈ കേസിൽ വാര്യർ നാലാം പ്രതിയാണ്.
പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി അപമാനിച്ചതായാണ് സന്ദീപ് വാര്യർക്കും മറ്റ് നാലുപേരും എതിരായ പ്രധാന ആരോപണം. മൊത്തം അഞ്ച് പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. ഇവരിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ ഇതിനോടകം പോലീസ് കസ്റ്റഡിയിലാണ്.
സ്വകാര്യമായി ആ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള ഉദ്ദേശമൊന്നും തനിക്കില്ലായിരുന്നുവെന്നും, ഫോസ്റ്റ് ദുരുപയോഗം ചെയ്തതായി മനസ്സിലായ അത് ഡിലീറ്റ് ചെയ്തുവെന്നും സന്ദീപ് വാര്യർ വിശദീകരിച്ചു.
സന്ദീപ് വാര്യർ നൽകിയ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം കോടതിയിൽ ഇന്ന് (ഡിസംബർ 1, 2025) പരിഗണിക്കാനിരിക്കുന്നു. ഇതോടൊപ്പം, അദ്ദേഹത്തെ ഇന്ന് തന്നെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയും ശക്തമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
