You are currently viewing ശാസ്താംകോട്ട തടാകം രാജ്യത്തെ മാതൃകാ കേന്ദ്രമായി;  ജിഇഎഫ് പദ്ധതിയിൽ ₹30 ലക്ഷം അനുവദിച്ചു

ശാസ്താംകോട്ട തടാകം രാജ്യത്തെ മാതൃകാ കേന്ദ്രമായി; ജിഇഎഫ് പദ്ധതിയിൽ ₹30 ലക്ഷം അനുവദിച്ചു

കൊല്ലം: ഗ്ലോബൽ എൻവയോൺമെന്റൽ ഫെസിലിറ്റി (Global Environment Facility – GEF) ഫണ്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ചതുപ്പുനില ജൈവവൈവിധ്യ–പരിസ്ഥിതി സേവനങ്ങളുടെ ഏകീകൃത പരിപാലന (IMWBES) പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട തടാകത്തെ രാജ്യത്തെ മാതൃകാ കേന്ദ്രമായി തെരഞ്ഞെടുത്തതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ₹30 ലക്ഷം രൂപ അനുവദിച്ചു.

ലോക്‌സഭയിൽ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചതിനും തുടർന്ന് നടത്തിയ ഇടപെടലുകൾക്കുമൊടുവിലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി ഭൂഭേന്ദർ യാദവ് ഈ വിവരം അറിയിച്ചതെന്ന് എംപി പറഞ്ഞു. തടാകത്തിന്റെ പുതുക്കിയ ഏകീകൃത മാനേജ്മെന്റ് പദ്ധതി തയ്യാറാക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി അനുവദിച്ച തുക വിനിയോഗിക്കും.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും കൊല്ലം ജില്ലയിലെ പ്രധാന കുടിവെള്ള ഉറവിടവുമായ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി 2001 മുതൽ കേന്ദ്രസഹായം ലഭ്യമായുവരുന്നു. ജലപരിസ്ഥിതി സംരക്ഷണ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതുവരെ ₹88.855 ലക്ഷം രൂപ അനുവദിച്ചിരുന്നു

Leave a Reply