ലയണൽ മെസ്സിയുടെ
ട്രാൻസ്ഫറുമായി ബന്ധപ്പെട്ട
പല അഭ്യൂഹങ്ങളും ഇപ്പോൾപ്രചരിക്കുന്നുണ്ട്
അദ്ദേഹം പിഎസ്ജിയിൽ തുടരുമോ എന്നുള്ള കാര്യത്തിൽ ആർക്കും ഉറപ്പില്ല.
ചിലർ അദ്ദേഹം പിഎസ്ജി വിട്ട് തൻറെ പഴയ ക്ലബ്ബായ ബാർസലോണയിലേക്ക് മടങ്ങിപ്പോകും എന്നും കരുതുന്നു. ഏതായാലും പി എസ് ജിയിൽ
അദ്ദേഹത്തിന് നല്ല പ്രകടനം ഇതുവരെ കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല .
ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ലീഗ് 1 ലെ ലിയോണുമായുള്ള അവസാന മത്സരം.
വളരെ നിരാശാജനകമായിരുന്നു അദ്ദേഹത്തിൻറെ പ്രകടനവും .
പല സന്ദർഭങ്ങളിലും ആരാധകർ അദ്ദേഹത്തെ കൂക്കി വിളിക്കുകയും ചെയ്തു.
ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ അദ്ദേഹം
പുതിയ കൂട് തേടുമെന്ന്
പലരും ചിന്തിക്കുന്നു. ഇപ്പോഴിതാ ഒരു പുതിയ വാർത്ത വന്നിരിക്കുന്നു
ഇറ്റാലിയൻ ഫുട്ബോൾ ജേണലിസ്റ്റായ
ഫാബ്രിസിയോ റൊമാനോ പറയുന്നത്, പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ലയണൽ മെസ്സിക്ക് അൽ ഹിലാൽ പ്രതിവർഷം 400 മില്യൺ യൂറോയിൽ കൂടുതൽ മൂല്യമുള്ള ഓഫർ നൽകി എന്നതാണ്.
പിഎസ്ജിയുമായുള്ള കരാർ വേനൽക്കാലത്ത് അവസാനിക്കാനിരിക്കെ മെസ്സിയുമായുള്ള കരാർ നേടിയെടുക്കാൻ വേണ്ടിയുള്ള മത്സരത്തിൽ ചേരുന്ന ഏറ്റവും പുതിയ ക്ലബ്ബാണ് സൗദി പ്രോ ലീഗ് ടീം.
എങ്കിലും യൂറോപ്പിൽ തന്റെ കരിയർ തുടരുന്നതിനാണ് മെസ്സിക്ക് മുൻഗണന, എന്നാൽ പിഎസ്ജിയിൽ നിന്ന് ഒരു ഓഫർ ലഭിച്ചിട്ടും, അവരുടെ പുതിയ നിബന്ധനകൾ അദ്ദേഹം ഇതുവരെ അംഗീകരിച്ചിട്ടില്ല.
മെസ്സി പാരീസിൽ തുടരാൻ സാധ്യതയില്ലെന്ന് ഇഎസ്പിഎൻ പറയുന്നു. മാത്രമല്ല അർജന്റീനിയൻ താരം ശമ്പളം കുറയ്ക്കാൻ തയ്യാറല്ല.
ബാഴ്‌സലോണ മെസ്സിയുമായി ഒരു പുനഃസമാഗമത്തിന് താൽപ്പര്യം പ്രകടിപ്പിട്ടുണ്ട്. മെസ്സി മടങ്ങിവരുമെന്ന് തന്നെ അവർ പ്രതിക്ഷിക്കുന്നു