ഒരു പുതിയ എഎ ടൂളിന് ഒരാളുടെ ശബ്ദം ശ്രവിച്ച് നിമിഷങ്ങൾക്കുള്ളിൽ പ്രമേഹം കണ്ടെത്താൻ കഴിയും. ക്ലിക് ലാബ്സ് വികസിപ്പിച്ചെടുത്ത ടൂളിന്, ടൈപ്പ് 2 പ്രമേഹമുള്ളവരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ കഴിയും.സ്ത്രീകൾക്ക് 89% ഉം, പുരുഷന്മാർക്ക് 86% ഉം ഫല ങ്ങളിൽ കൃത്യത ഉറപ്പ് നല്കുന്നു.
മനുഷ്യന്റെ ചെവിക്ക് ശ്രവ്യമല്ലാത്ത പിച്ചിലും തീവ്രതയിലും ഉള്ള സൂക്ഷ്മമായ മാറ്റങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഉപകരണം പ്രവർത്തിക്കുന്നത്. പ്രമേഹം മൂലം വോക്കൽ കോഡുകളിലും ശ്വാസനാളങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.
വീട്ടിലോ, ആശുപത്രിയിലോ, ജോലിസ്ഥലത്തോ ആളുകൾക്ക് പ്രമേഹ പരിശോധന നടത്താൻ ഈ ഉപകരണം ഉപയോഗിക്കാം. അമിതവണ്ണം ഉള്ളവർ അല്ലെങ്കിൽ രോഗത്തിന്റെ കുടുംബ ചരിത്രമുള്ളവർ തുടങ്ങി പ്രമേഹം വരാൻ സാധ്യതയുള്ള ആളുകളെ പരിശോധിക്കാനും ഇത് ഉപയോഗിക്കാം.
പ്രമേഹ പരിശോധന ഏവർക്കും പ്രാപ്യമാക്കി ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഈ ഉപകരണത്തിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു.
“ഞങ്ങളുടെ ഗവേഷണം ടൈപ്പ് 2 പ്രമേഹമുള്ളവരും അല്ലാത്തവരുമായ വ്യക്തികൾ തമ്മിലുള്ള സ്വര വ്യതിയാനങ്ങൾ എടുത്തുകാണിക്കുന്നു, കൂടാതെ മെഡിക്കൽ കമ്മ്യൂണിറ്റി പ്രമേഹത്തെ എങ്ങനെ പരിശോധിക്കുന്നു എന്നതിനെ ഇത് മാറ്റിമറിക്കുകയും ചെയ്യും,” ക്ലിക്ക് ലാബ്സിലെ ഗവേഷണ ശാസ്ത്രജ്ഞയായ ജെയ്‌സി കോഫ്മാൻ പറഞ്ഞു.
“നിലവിലെ പരിശോധന രീതികൾക്ക് ധാരാളം സമയവും യാത്രയും ചെലവും ആവശ്യമായി വന്നേക്കാം. വോയ്സ് ടെക്നോളജിക്ക് ഈ തടസ്സങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള കഴിവുണ്ട്.
പ്രമേഹം വീട്ടിൽ തന്നെ പരിശോധിക്കാൻ ആളുകളെ അനുവദിക്കുന്ന ഒരു സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൃദ്രോഗം, കാൻസർ തുടങ്ങിയ മറ്റ് ആരോഗ്യ പ്രശനങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാനും അവർ ശ്രമിക്കുന്നു