ഭൂമിയെ ഒരു ഗോളമായി നിങ്ങൾ കരുതിയേക്കാം, നമ്മൾ കണ്ട ഓരോ ചിത്രവും അതിനെ ഒരു തികഞ്ഞ വൃത്തം പോലെയാക്കുന്നു. എന്നിരുന്നാലും, അത് തികച്ചും അങ്ങനെയല്ല. വാസ്തവത്തിൽ, വളരെ പരന്ന പ്രദേശങ്ങളുണ്ട്, പുതിയ ഗവേഷണം വെളിപെടുത്തുന്നതനുസരിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യത്തിൽ ഒരു “ഗുരുത്വാകർഷണ ദ്വാരം” പോലും ഉണ്ടത്രെ.
തീർച്ചയായും, ഈ “ദ്വാരം” എന്ന പദം കേൾക്കുമ്പോൾ നമ്മൾ ചിന്തിച്ചേക്കാവുന്ന ഒന്നല്ല. “ദ്വാരം” എന്നത് ഭൂമിയുടെ ജിയോയ്ഡിലെ(ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ സമുദ്രത്തിന്റെ ഉപരിതലം എടുക്കുന്ന ആകൃതിയാണ് ജിയോയിഡ്)ഒരു സ്ഥലമാണ്, അവിടെ ഗുരുത്വാകർഷണം ശരാശരിയേക്കാൾ കുറവാണ്, അതിനാൽ അവിടെ സമുദ്രനിരപ്പ് ആഗോള ശരാശരിയേക്കാൾ താഴ്ന്നതാക്കുന്നു.
ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച് ഈ താഴ്ന്ന ഗുരുത്വാകർഷണം മിക്കവാറും മാഗ്മ പ്ലൂമുകൾ (ഉരുകിയൊലിക്കുന്ന ദ്രവ ശിലകൾ) മൂലമാണ്. 20 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, നിലവിലെ ജിയോയിഡ് രൂപപ്പെട്ടപ്പോൾ, പ്ലൂമുകൾ ഭൂമിയെ അതിന്റെ നിലവിലെ രൂപം എടുക്കാൻ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 ദശലക്ഷം വർഷങ്ങളായി ദ്രവ ശിലകൾ ഒഴുകി കൊണ്ടിരിക്കുന്നു, അവ നിലയ്ക്കുമ്പോൾ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യത്തിൽ നാം കാണുന്ന താഴ്ന്ന ജിയോയിഡ് ഷിഫ്റ്റ് പുറത്തേക്ക് മാറാനും ഗുരുത്വാകർഷണ ദ്വാരം ഇല്ലാതാകാനും സാധ്യതയുണ്ട്.
സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് വ്യത്യാസം നിരീക്ഷിക്കാൻ കഴിയില്ലെങ്കിലും, അത് നിഷേധിക്കാനാവാത്തവിധം നിലനിൽക്കുന്നു. ഗവേഷകർ പറയുന്നതനുസരിച്ച്, ഗുരുത്വാകർഷണ ദ്വാരത്തിന് ഉത്തരവാദികളായ പ്ലൂമുകൾ നിരവധി ദശലക്ഷം വർഷങ്ങൾ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയത്ത്, നമ്മുടെ ജിയോയ്ഡിനെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്‌ചകൾ നേടാനും നമ്മുടെ ഗ്രഹത്തിലുടനീളമുള്ള വ്യത്യസ്ത ഗുരുത്വാകർഷണ ശക്തികളെ സ്വാധീനിക്കുന്ന കൃത്യമായ ഘടകങ്ങളെ അനാവരണം ചെയ്യാനും നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.