മനുഷ്യൻറെ ജിജ്ഞാസക്ക് ഒരു പരിധിയുമില്ല .പ്രപഞ്ചത്തിൻ്റെ ഉല്പത്തിയും
അതിൻറെ നിഗൂഢ രഹസ്യങ്ങളും അറിയാൻ അവൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു
അതിനു വേണ്ടി അവൻ
ശാസ്ത്രത്തെ പരമാവധി ഉപയോഗിക്കുന്നു .
ചന്ദ്രനിലും ചൊവ്വയിലും കൂടാതെ
നമ്മുടെ സൗരയൂഥത്തിന് അപ്പുറത്ത് പോലും അവൻ
ദൂരദർശനികൾ ഉപയോഗിച്ചും ബഹിരാകാശ വാഹനങ്ങൾ ഉപയോഗിച്ചും അവർ പരീക്ഷണം നടത്തുന്നു
ഹബിൾ സ്പേസ് ടെലിസ്കോപ്പ്
വോയേജർ ഒക്കെ
അതിന് ഉദാഹരണങ്ങളാണ് ,
ഇപ്പോഴിതാ വ്യാഴത്തിൻ്റെ
മൂന്നു ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഒരു ബഹിരാകാശ വാഹനം യൂറോപ്യൻ ബഹിരാകാശ ഏജൻസി അയച്ചു.അതിന് പേരിട്ടിരിക്കുന്നത് “ജ്യൂസ് “എന്നാണ്.
ഭാഗ്യകരമെന്ന് പറയട്ടെ വ്യാഴത്തിലേക്ക് യാത്ര പോയ ഈ ബഹിരാകാശ പേടകത്തിലെ തകരാറിലായ ഒരു നിർണായക റഡാർ ആന്റിന ശാസ്ത്രജ്ഞർ നേരെയാക്കി
ജർമ്മനിയിലെ ഫ്ലൈറ്റ് കൺട്രോളർമാർ ഏകദേശം ഒരു മാസത്തെ പരിശ്രമത്തിന് ശേഷം വെള്ളിയാഴ്ച 52 അടി (16 മീറ്റർ) ആന്റിന പ്രവർത്തനക്ഷമമാക്കി.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജൂപ്പിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ, “ജ്യൂസ്” എന്ന് വിളിപ്പേരുള്ള പേടകം ഒരു പതിറ്റാണ്ട് നീണ്ട യാത്രയ്ക്കായി ഏപ്രിലിൽ വിക്ഷേപിച്ചു, പക്ഷെ വിക്ഷേപണത്തിന് തൊട്ടുപിന്നാലെ, ഒരു ചെറിയ പിൻ ചലനരഹിതമായതിനാൽ ആന്റിന പൂർണ്ണമായും തുറക്കാൻ പറ്റാത്ത അവസ്ഥ വന്നു.
കൺട്രോളർമാർ ഭൂമിയിലിരുന്നു കൊണ്ട് ബഹിരാകാശ പേടകത്തെ കുലുക്കാനും ചൂടാക്കാനും ശ്രമിച്ചു, അതിൻ്റെ ഫലമായി പിൻ എതാനം മില്ലിമീറ്റർ നീക്കുവാൻ സാധിച്ചു.തുടർന്നു തടസ്സം മാറുകയും ആൻ്റിന പ്രവർത്തനം തുടങ്ങുകയും ചെയ്തു
റഡാർ ആന്റിന വ്യാഴത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെ മഞ്ഞുമൂടിയ ഉപരിതലത്തെ ആഴത്തിൽ പരിശോധിക്കും.ഭൂഗർഭ സമുദ്രങ്ങളും ഒരുപക്ഷേ ജീവനും ഉണ്ടെന്ന് സംശയിക്കുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ കാലിസ്റ്റോ, യൂറോപ്പ, ഗാനിമീഡ് എന്നിവയാണ് ആ ഉപഗ്രഹങ്ങൾ.
ജ്യൂസ് 2031 ജൂലൈ മാസം വ്യാഴത്തിനു സമീപം എത്തുമെന്നു കരുതപെടുന്നു