You are currently viewing കൊടുങ്ങല്ലൂരിൽ സ്കൂട്ടർ അപകടം: യുവതി മരിച്ചു

കൊടുങ്ങല്ലൂരിൽ സ്കൂട്ടർ അപകടം: യുവതി മരിച്ചു

കൊടുങ്ങല്ലൂർ:  

കൊടുങ്ങല്ലൂർ ദേശീയപാത 66-ൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്

ഭർത്താവിനോടൊപ്പം സുമി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ ഒരു പൂച്ച റോഡ് കുറുകെ ചാടുകയായിരുന്നു. പൂച്ചയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതു മൂലം സ്കൂട്ടർ വീണ് സുമിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

അപകടം സംഭവിച്ചതിനു ശേഷം സുമിയെ ഉടൻ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് സുമി മരണത്തിന് കീഴടങ്ങിയത്.

  ഭർത്താവ് ബിനേഷ്,മക്കൾ അവിനാഷ് അമൃതേഷ്

Leave a Reply