ഒമാന് സമീപം തിങ്കളാഴ്ച പ്രസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണക്കപ്പൽ മറിഞ്ഞതിനെത്തുടർന്ന് കാണാതായ 16 ജീവനക്കാർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരെയും കുറിച്ച് വിവരമൊന്നും ലഭിച്ച് ട്ടില്ല. 13 പേർ ഇന്ത്യൻ പൗരന്മാരും ബാക്കി മൂന്ന് പേർ ശ്രീലങ്കയിൽ നിന്നുള്ളവരുമാണ്.
ഒമാനിലെ സമുദ്ര സുരക്ഷാ കേന്ദ്രവുമായി തങ്ങളുടെ വിദേശകാര്യ മന്ത്രാലയം രക്ഷാപ്രവർത്തനങ്ങൾ സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചു. ഒമാനിലെ റാസ് മദ്രാക്ക പെനിൻസുലയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി യെമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന കൊമോറോസ് ഫ്ലാഗ്ഡ് ടാങ്കർ ആയിരുന്നു അപകടത്തിൽപ്പെട്ടത്
മറിഞ്ഞതിൻ്റെ കാരണം ഒമാനി അധികൃതർ വ്യക്തമാക്കിയിട്ടില്ല.ഒമാനി അധികൃതർ ഇതുവരെ ചോർച്ചയൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടാങ്കറിൽ നിന്നുള്ള എണ്ണ ചോർച്ചയെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള പ്രസ്റ്റീജ് ഫാൽക്കൺ ഒമാനിലെ പ്രമുഖ വ്യാവസായിക തുറമുഖമായ ദുക്മിന് സമീപമുള്ള പ്രദേശത്താണ് തകർന്നത്.
ഏഡൻ ഇലക്‌ട്രിസിറ്റിക്ക് വേണ്ടി ഡീസൽ കയറ്റിയ കപ്പൽ ജൂലൈ 18ന് ഏഡനിൽ എത്തേണ്ടതായിരുന്നു.