മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് തെന്നല വീട്ടില്‍ എന്‍. ഗോവിന്ദപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനായി 1931 മാര്‍ച്ച് 11നാണ് ജനനം. തിരുവനന്തപുരം എം.ജി. കോളജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി. രാഷ്ട്രീയജീവിതം ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി ആരംഭിച്ചു. പിന്നീട് ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായും പ്രവര്‍ത്തിച്ചു. 1972 മുതല്‍ അഞ്ചു വര്‍ഷം കൊല്ലം ഡിസിസി അധ്യക്ഷനായിരുന്നു.
ദീര്‍ഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998-ല്‍ ആദ്യമായി കെപിസിസി അധ്യക്ഷനായി, പിന്നീട് 2004-ലും ഈ പദവിയില്‍ സേവനം അനുഷ്ഠിച്ചു. ഒരിക്കലും മത്സരത്തിലൂടെയല്ല, പാര്‍ട്ടി വിശ്വാസത്തിന്റെ പ്രതിഫലമായാണ് സ്ഥാനങ്ങളിലെത്തിയത്. അടൂര്‍ മണ്ഡലത്തില്‍ നിന്ന് 1977-ലും 1982-ലും നിയമസഭാംഗമായി. 1967, 1980, 1987 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991, 1992, 2003-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
തെന്നല ബാലകൃഷ്ണപിള്ള ഗ്രൂപ്പുകള്ക്കതീതനായ, സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയജീവിതത്തിന്റെ ഉടമയായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തെ പലപ്പോഴും നിയോഗിച്ചിരുന്നു. സഹകരണ മേഖലയിലും അദ്ദേഹം സജീവമായിരുന്നുഭാര്യ സതീദേവി, മകള്‍ നീത