
ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ ആലപ്പുഴ എംപിയുമായ വി.എം. സുധീരനെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 12 രാത്രി മുതൽ അനുഭവപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ ചികിത്സയിലൂടെ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വി.എം. സുധീരൻ തന്നെ അറിയിച്ചു. ഡോക്ടർമാർ വിശദമായ പരിശോധനകളും ചികിത്സകളും നടത്തിവരികയാണ്.